ഒരുകാലത്ത് വടക്ക് പടിഞ്ഞാറൻ ആഫ്രിക്കൻ തീരങ്ങളിൽ കപ്പലപകടം നടന്നാൽ ആളുകൾ രക്ഷപെടുവാനുള്ള സാധ്യത തീരെ കുറവായിരുന്നു. ഒന്നുകിൽ അറ്റ്ലാൻറ്റിക്കിൽ മുങ്ങി മരിക്കും, കരയ്ക്ക് കയറിയാൽ സഹാറൻ മരുഭൂമിയിൽ വിശന്ന് വലഞ്ഞു മരിക്കും. അതായിരുന്നു സ്ഥിതി. ഇവിടെ പക്ഷെ ഇവരെ കാത്തിരുന്നത് അതിലും ഭീകരമായ അവസ്ഥയായിരുന്നു.