1799 ജനുവരി 28 തിങ്കളാഴ്ച്ച. ഇൻഗ്ലണ്ടിലെ യാമത് (Yarmouth) പട്ടണത്തിൽ നിന്നും HMS പ്രോസർപ്പയിൻ (HMS Proserpine) എന്നൊരു ഫ്രിഗറ്റ് യാത്ര പുറപ്പട്ടു. പക്ഷെ ഈ കപ്പലിൽ യാത്രക്കാരോടൊപ്പം ഒരു VIP കൂടിയുണ്ടായിരുന്നു. തോമസ് ഗ്രെൻവിൽ (Thomas Grenville) എന്ന ബ്രിട്ടീഷ് പൊളിറ്റീഷ്യൻ ആയിരുന്നു അത്. സത്യത്തിൽ ഈ കപ്പലിന്റെ യാത്രയുടെ യഥാർത്ഥ ഉദ്യേശം തന്നെ ഗ്രെൻവില്ലിനെ ജർമനിയിലെ കുക്സ് ഹാഫൻ തുറമുഖത്തു എത്തിക്കുക എന്നതായിരുന്നു. ഇത് കൂടാതെ കപ്പലിൽ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. അതിലൊരാൾ പൂർണ്ണഗർഭിണിയാണ്. മറ്റേയാളുടെ കയ്യിൽ ഒന്പത് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.