62 avsnitt • Längd: 20 min • Dagligen
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.
Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.
Tune in and live your life through the lens of God’s word!
Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the ’Bible in a Year – Malayalam’ podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
The podcast The Bible in a Year – Malayalam is created by Ascension. The podcast and the artwork on this page are embedded on this page using the public podcast feed (RSS).
കുടുംബത്തിലും സമൂഹത്തിലും മലിനത ഉണ്ടാകാതിരിക്കുവാനും കുടുംബജീവിതത്തിൽ അവിശ്വസ്തത ഉണ്ടായാൽ ചെയ്യേണ്ട പരിഹാരകർമ്മങ്ങളും അനുഭവിക്കേണ്ട ശിക്ഷകളും ഇന്ന് നമുക്ക് ശ്രവിക്കാം. ദൈവം നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും അനുവർത്തിക്കാൻ മോശ ജനങ്ങളോട് പറയുന്നു. രോഗത്തേയും വിശ്വാസത്തെയും കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളെക്കുറിച്ച് അച്ചൻ വിവരിക്കുന്നു.
[ സംഖ്യ 5, നിയമാവർത്തനം 5 സങ്കീർത്തനങ്ങൾ 90]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു.
[സംഖ്യ 4, നിയമാവർത്തനം 4, സങ്കീർത്തനങ്ങൾ 88]
— BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf
പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിർത്തപ്പെട്ട ലേവി ഗോത്രത്തിന് നൽകപ്പെടുന്ന കടമകൾ എന്തൊക്കെയാണെന്ന് അമ്പത്തിനാലാം ദിവസത്തിൽ നാം മനസ്സിലാക്കുന്നു. ഒപ്പം ദൈവസന്നിധിയിൽ നമ്മുടെ പ്രതിനിധികളായി നിൽക്കാൻ വിളി കിട്ടിയവരായ പുരോഹിതന്മാർക്ക് കൊടുക്കേണ്ട ബഹുമാനത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഡാനിയേൽ അച്ചൻ വിവരിക്കുന്നു..
[സംഖ്യ 3, നിയമാവർത്തനം 3, സങ്കീർത്തനങ്ങൾ 87]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
ഇസ്രായേല്യർ പാളയമടിക്കേണ്ട ക്രമവും അംഗസംഖ്യാ വിവരണവുമാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നത്. സെയിർ വഴി മൊവാബിലേക്കും തുടർന്ന് അമ്മോനിലേക്കുമുള്ള യാത്രയും തുടർന്ന് ഹെഷ്ബോൻ രാജ്യം കീഴടക്കുന്നതുമാണ് നിയമാവർത്തന പുസ്തകത്തിൽ നിന്നും വായിക്കുന്നത്. ദൈവം ഒരിക്കൽ നൽകിയ വാഗ്ദാനവും, ഉറപ്പും ഒരിക്കലും പിൻവലിക്കുകയില്ല എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[സംഖ്യ 2, നിയമാവർത്തനം 2, സങ്കീർത്തനങ്ങൾ 85]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
ഇസ്രായേല്യസമൂഹം മുഴുവൻ്റെയും അംഗസംഖ്യ വിവരണമാണ് സംഖ്യപുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നത്. ഇസ്രായേൽ സമൂഹത്തിൽ നിന്ന് ന്യായാധിപന്മാരെ നിയമിക്കുന്നതും കാനാൻ ദേശം കൈവശമാക്കാൻ കർത്താവ് വചിച്ചപ്പോൾ ജനങ്ങൾ അവിശ്വസിച്ചതും അവിശ്വാസത്തിന് ശിക്ഷ ലഭിക്കുന്നതുമാണ് നിയമവാർത്തന പുസ്തകത്തിൽ വിവരിക്കുന്നത്.
[സംഖ്യ 1, നിയമാവർത്തനം 1, സങ്കീർത്തനങ്ങൾ 84]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
Congratulations, you've completed the 'Egypt & Exodus' period and you've arrived at the 'Desert Wanderings'! Our very own Fr. Wilson from MCRC joins Fr. Daniel to provide us the context for the book of Numbers and the book of Deuteronomy. They discuss how this period is marked by Israel's rebellion against God as they wander in the desert for forty years striving to regain their narrative and identity. Fr. Wilson also shares some of his heart-warming experiences as a BIYM listener.
BIY INDIA—
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-...
പുറപ്പാട് പുസ്തകത്തിൻ്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ, പുരോഹിത വസ്ത്രങ്ങൾ തയ്യാറാക്കുന്നതിൻ്റെ വിശദമായ വിവരണങ്ങളും സമാഗമകൂടാരത്തിൻ്റെ അവസാന മിനുക്കു പണികളും കൂടാരപ്രതിഷ്ഠയെപ്പറ്റിയുള്ള വിശദീകരണങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. കർത്താവിന് നേർച്ചകളും കാണിക്കയും സമർപ്പിക്കുമ്പോഴും ദശാംശം കൊടുക്കുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങൾ ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 39-40, ലേവ്യർ 27 , സങ്കീർത്തനങ്ങൾ 83]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
സമാഗമ കൂടാരനിർമാണത്തിലെ ഓരോ ഘട്ടങ്ങളും ഘടകങ്ങളും വിശദീകരിക്കുന്ന ഭാഗമാണ് പുറപ്പാട് പുസ്തകത്തിൽ നിന്നും ഇന്ന് നാം വായിക്കുന്നത്. സീനായ് മലയിൽ വെച്ച് മോശവഴിയായി ഇസ്രായേല്യർക്കു നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും, നിയമങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും വായിക്കുന്നു.
[പുറപ്പാട് 37-38 ലേവ്യർ 26 സങ്കീർത്തനങ്ങൾ 82]
— BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf
വിശുദ്ധ കൂടാരത്തിൻ്റെ നിർമാണത്തിനും ശുശ്രൂഷകൾക്കുമായി ഇസ്രായേൽ ജനങ്ങൾ കാണിക്ക സമർപ്പിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളുമാണ് നാല്പത്തൊമ്പതാം ദിവസം നാം വായിക്കുന്നത്. സാബത്തു ആചരണത്തിൻ്റെ ആവശ്യകത കർത്താവ് എടുത്തു പറയുന്നു. അൻപതാമാണ്ട് ജൂബിലി വർഷമായി ആചരിക്കണമെന്നുള്ള നിർദേശങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 35-36 ലേവ്യർ 25 സങ്കീർത്തനങ്ങൾ 81]
— BIY INDIA LINKS—
🔸BIY India website: https://www.biyindia.com/
ഉടമ്പടിയുടെ പ്രമാണങ്ങളായ പത്തു കല്പനകൾ കർത്താവ് വീണ്ടും മോശയ്ക്കു നൽകുന്നു. ഇസ്രായേൽ ജനതയുടെ പ്രതിനിധിയായി നിന്നുകൊണ്ട് മോശ കർത്താവിനോടു മുഖാമുഖം സംസാരിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്യുന്നു. വാഗ്ദത്തനാട്ടിൽ എത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും മുന്നറിയിപ്പുകളും കർത്താവ് നൽകുന്നു. മോശ ജനത്തിന് വേണ്ടി കർത്താവിൻ്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുന്നതിനെപ്പറ്റിയും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
[പുറപ്പാട് 33-34 ലേവ്യർ 24 സങ്കീർത്തനങ്ങൾ 80]
— BIY INDIA LINKS—
🔸BIY India website: https://www.biyindia.com/
സീനായ് മലയിലേക്ക് കയറിച്ചെന്ന മോശയെ കാണാതായപ്പോൾ ഇസ്രായേൽ ജനം സ്വർണ്ണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. വിഗ്രഹാരാധനയിലൂടെ നാം ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിവരിച്ചുതരുന്നു. ദൈവത്തിൻ്റെ തിരുനാളുകൾ എങ്ങനെ ആഘോഷിക്കണമെന്ന് ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു.
[പുറപ്പാട് 32 ലേവ്യർ 23 സങ്കീർത്തനങ്ങൾ 79]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
അനുദിനബലികൾ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ തുടരുന്നു. ധൂപനബലിപീഠത്തെക്കുറിച്ചും പാപപരിഹാരത്തെക്കുറിച്ചും സാബത്താചരണത്തെക്കുറിച്ചും പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തിലും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 30-31 ലേവ്യർ 22 സങ്കീർത്തനങ്ങൾ 115]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
നാല്പത്തിയഞ്ചാമത്തെ ദിവസം നാം വായിക്കുന്നത്, പുരോഹിതരുടെ അഭിഷേക കർമ്മങ്ങളെയും അനുദിനബലികളെയും സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖകളും സൂക്ഷ്മമായ നിർദേശങ്ങളും കർത്താവ് മോശയ്ക്കു നൽകുന്ന പാഠഭാഗമാണ്. പുരോഹിതർ മലിനരാകാതെ നിലനിൽക്കാനുമുള്ള നിർദേശങ്ങളും അഹറോൻ്റെ തലമുറകൾ പാലിക്കേണ്ട ശുദ്ധിയെപ്പറ്റിയും ഇന്ന് വായിച്ചു കേൾക്കാം.
[പുറപ്പാട് 29 ലേവ്യർ 21 സങ്കീർത്തനങ്ങൾ 119:121-176]
— BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
കർത്താവായ ദൈവം ഇസ്രായേൽ ജനത്തോട് തൻ്റെ ആലയത്തിലെ ബലിപീഠം എങ്ങനെ പണിയണം എന്നുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നു. ഒപ്പം, പുരോഹിത വസ്ത്രങ്ങളെ കുറിച്ചുള്ള വിശദമായ വിശദീകരണങ്ങൾ നമ്മൾ വായിക്കുന്നു. പുരോഹിത വസ്ത്രങ്ങൾ പുരോഹിതൻ്റെ മഹത്വത്തെക്കാൾ ദൈവത്തിൻ്റെ വലിപ്പത്തെയും മഹത്വത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന വിചിന്തനം ഡാനിയേൽ അച്ചൻ നാല്പത്തി നാലാമത്തെ ദിവസത്തിൽ വിവരിക്കുന്നു.
[പുറപ്പാട് 27-28 ലേവ്യർ 20 സങ്കീർത്തനങ്ങൾ 119:57-120]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
ദൈവമായ കർത്താവിനെ ആരാധിക്കാനുള്ള ആലയനിർമാണക്രമങ്ങളും വിശദമായ നിർദേശങ്ങളും ഉപയോഗിക്കേണ്ട വസ്തുവകകളുടെ സൂക്ഷ്മവിവരണങ്ങളുമാണ് നാല്പത്തിമൂന്നാം ദിവസം പുറപ്പാട് പുസ്തകത്തിൽ നിന്നും നാം വായിക്കുന്നത്. ഇസ്രായേല്യർ പരിശുദ്ധരായിരിക്കുവാൻ ആഹ്വാനം ചെയ്യുന്ന കർത്താവ്, സമൂഹത്തിൽ പാലിക്കേണ്ട പെരുമാറ്റരീതികളും സത്കൃത്യങ്ങളും ചട്ടങ്ങളും ന്യായപ്രമാണങ്ങളും മോശവഴിയായി പകർന്നുകൊടുക്കുന്ന ലേവ്യരുടെ പുസ്തകത്തിൽ നിന്നുള്ള വായനയും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 25-26 ലേവ്യർ 19 സങ്കീർത്തനങ്ങൾ 119:1-56]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
ഇസ്രായേൽ ജനതയുമായി കർത്താവ് സ്ഥാപിക്കുന്ന സീനായ് ഉടമ്പടി വ്യവസ്ഥകൾ ജനം വായിച്ചുകേട്ട് അവയെല്ലാം അനുസരിച്ചുകൊള്ളാമെന്നു സമ്മതിക്കുന്ന വചനഭാഗം ഇന്ന് നാം ശ്രവിക്കുന്നു. ഇസ്രായേല്യർക്ക് ലൈംഗിക ധാർമികത പകർന്നുകൊടുക്കുന്ന വചനഭാഗം ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു.
[പുറപ്പാട് 24 ലേവ്യർ 17-18 സങ്കീർത്തനങ്ങൾ 78]
— BIY INDIA LINKS—
🔸🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf
വാഗ്ദത്തദേശത്തു പാലിക്കേണ്ട ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും സാബത്തു സംബന്ധിച്ചും വ്യവസ്ഥിതമായ മഹോത്സവങ്ങൾ സംബന്ധിച്ചുമുള്ള സാരോപദേശങ്ങളും നിർദേശങ്ങളും ഇസ്രായേൽ ജനത്തിന് പകർന്നു കൊടുക്കുന്ന പാഠഭാഗം നാല്പത്തിയൊന്നാം ദിവസം നാം വായിച്ചുകേൾക്കുന്നു. പാപപരിഹാരദിനം ആചരിക്കേണ്ട വിധവും രീതികളും ലേവ്യരുടെ പുസ്തകത്തിൽ വിശദീകരിക്കുന്നതും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 23 ലേവ്യർ 16 സങ്കീർത്തനങ്ങൾ 77]
— BIY INDIA LINKS—
🔸BIY India website: https://www.biyindia.com/
നാല്പതാം ദിവസം നാം വായിക്കുന്നത്, നഷ്ടപരിഹാരങ്ങളെക്കുറിച്ചും, ധാർമിക വിഷയങ്ങൾ സംബന്ധിച്ചുമുള്ള പുറപ്പാട് പുസ്തകത്തിലെ പാഠഭാഗങ്ങളാണ്. ശരീരസ്രവങ്ങൾ മൂലമുള്ള മലിനതയെക്കുറിച്ചും പരിഹാരമാർഗങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ശരീരശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[പുറപ്പാട് 22, ലേവ്യർ 15 സങ്കീർത്തനങ്ങൾ 76]
— BIY INDIA ON —
🔸 Instagram: https://www.instagram.com/biy.india/
ഇസ്രായേല്യർക്കുള്ള ദൈവപ്രമാണങ്ങൾ കൈമാറിയതിനുശേഷം, അടിമകളെയും മൃഗങ്ങളെയും സംബന്ധിച്ചു പാലിക്കേണ്ട ന്യായപ്രമാണങ്ങളും, വാഗ്ദത്തനാട്ടിലെത്തുമ്പോൾ അവരുടെ സാമൂഹ്യജീവിതത്തിന് ഉപകരിക്കുന്ന മാർഗ്ഗരേഖകളും നിർദേശങ്ങളും മുപ്പത്തിയൊമ്പതാം ദിവസം നാം വായിക്കുന്നു. ലേവ്യരുടെ പുസ്തകത്തിൽ നിന്ന് കുഷ്ഠരോഗത്തിൽ നിന്നുള്ള ശരീരശുദ്ധിയും ഭവനശുദ്ധിയും സംബന്ധിച്ച നിയമങ്ങളും നാം വായിക്കുന്നു.
[പുറപ്പാട് 21, ലേവ്യർ 14, സങ്കീർത്തനങ്ങൾ 75]
— BIY INDIA ON —
🔸 Twitter: https://x.com/BiyIndia
സീനായ് മലയുടെ അടിവാരത്തിൽ വെച്ച് ഇസ്രായേൽ ജനവുമായി ഒരു ഉടമ്പടിയിലേർപ്പെടാൻ ദൈവം ആഗ്രഹിക്കുന്നതും ജനത്തിൻ്റെ സമ്മതം മോശ ദൈവത്തെ അറിയിക്കുന്നതും തുടർന്ന് ദൈവപ്രമാണങ്ങൾ പ്രഖ്യാപിക്കുന്നതും പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ത്വക് രോഗങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളും വസ്ത്രശുദ്ധിയും വിശദീകരിക്കുന്ന പാഠഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 19-20, ലേവ്യർ 13, സങ്കീർത്തനങ്ങൾ 74]
— BIY INDIA ON —
🔸 Facebook: https://www.facebook.com/profile.php?id=61567061524479
ഇസ്രായേല്യ സമൂഹത്തിൻ്റെ യാത്രയ്ക്കിടയിൽ ജനത്തിന് ദാഹിച്ചപ്പോൾ പാറയിൽ നിന്ന് ജലം പുറപ്പെടുവിച്ച് അവർക്കു കുടിക്കാൻ കൊടുക്കുന്നതും അമലേക്യരുമായി യുദ്ധവും ചെയ്തപ്പോൾ കർത്താവിൻ്റെ കരം പ്രവർത്തിച്ചതും നാം മുപ്പത്തിയേഴാം ദിവസം വായിക്കുന്നു. ഒപ്പം മോശയുടെ ഭാരിച്ച ഉത്തരവാദിത്തം ലഘൂകരിക്കാൻ ജെത്രോ നൽകിയ ഉപദേശം മോശ പ്രാവർത്തികമാക്കുന്നതും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 17-18, ലേവ്യർ 12, സങ്കീർത്തനങ്ങൾ 73]
— BIY INDIA ON —
🔸 Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
കർത്താവിൻ്റെ മഹാഭുജത്തിൻ്റെ ശക്തിയാൽ ചെങ്കടൽ കടന്ന മോശയും ഇസ്രായേല്യരും ആലപിക്കുന്ന ഗാനവും മിരിയാമിൻ്റെ കീർത്തനവും, മാറായിലെ കയ്പുജലം മധുരമുള്ളതാകുന്നതും മന്നായും കാടപ്പക്ഷിയും വർഷിച്ച് ഇസ്രായേല്യരുടെ പരാതി പരിഹരിക്കുന്നതും നാം മുപ്പത്തിയാറാം ദിവസം ശ്രവിക്കുന്നു. ഭൂമിയിലെ സകല ജീവികളിലും നിന്ന് ഭക്ഷിക്കാവുന്നവയും വർജിക്കേണ്ടവയും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നു.
[പുറപ്പാട് 15-16, ലേവ്യർ 11, സങ്കീർത്തനങ്ങൾ 71 ]
— BIY INDIA ON —
🔸 BIY Malyalam main website: https://www.biyindia.com/
ഇസ്രായേല്യരെ ഫറവോ വിട്ടയച്ചപ്പോൾ ചെങ്കടൽത്തീരത്തു ഫറവോയുടെ സൈന്യം ഇസ്രായേല്യരെ പിന്തുടർന്നെത്തുന്നു. കർത്താവിൻ്റെ കരബലത്താൽ ചെങ്കടൽ വിഭജിച്ചു ഇസ്രായേല്യരെ കടൽ കടത്തുന്നു; ഈജിപ്തു സൈന്യം മുഴുവനെയും കടൽ മൂടിക്കളയുന്നു. കർത്താവ് കല്പിച്ചതിനു വിരുദ്ധമായി ബലിപീഠത്തെ സമീപിച്ച അഹറോൻ്റെ പുത്രന്മാരെ അഗ്നി വിഴുങ്ങുന്നു. ദൈവാരാധന നടത്തേണ്ടത് ദൈവം ആഗ്രഹിക്കുന്ന വിധത്തിലാകണം എന്ന തത്വം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 13-14, ലേവ്യർ 10, സങ്കീർത്തനങ്ങൾ 53]
— BIY INDIA ON —
🔸 Subscribe: https://www.youtube.com/@biy-malayalam
കർത്താവ് ഈജിപ്തിൽ വച്ച് മോശയോടും അഹറോനോടും അരുളിചെയ്തതനുസരിച്ചു ഇസ്രായേൽ ജനത പെസഹാ ആചരിച്ചു. അന്നേദിവസം ഈജിപ്തു നാട്ടിലെ ഓരോ ആദ്യജാതനെയും കർത്താവ് അർദ്ധരാത്രിയിൽ സംഹരിച്ചതിനെത്തുടർന്ന് ഫറവോ ഇസ്രായേല്യരെ വിട്ടയക്കുന്നു. നാനൂറ്റിമുപ്പതുവർഷത്തെ വാസത്തിനു ശേഷം ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നും വാഗ്ദത്തദേശത്തേക്കുള്ള പലായനം തുടങ്ങുന്നു.
[പുറപ്പാട് 12, ലേവ്യർ 9, സങ്കീർത്തനങ്ങൾ 114]
— BIY INDIA ON —
🔸 Instagram: https://www.instagram.com/biy.india/
തുടർച്ചയായ ഒൻപതു മഹാമാരികളാൽ പ്രഹരിക്കപ്പെട്ടിട്ടും ഇസ്രയേല്യരെ വിട്ടയയ്ക്കാതെ ഹൃദയം കഠിനമാക്കി ഫറവോ തുടരുമ്പോൾ പത്താമത്തെ വ്യാധിയിൽ ഫറവോ ജനങ്ങളെ ഒന്നാകെ വിട്ടയയ്ക്കും എന്ന് കർത്താവ് മോശയോട് അരുൾചെയ്യുന്നു. അതനുസരിച്ചു യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ഇസ്രായേല്യർക്ക് നിർദേശം നൽകുന്നു. അഹറോനെയും പുത്രന്മാരെയും പുരോഹിതാഭിഷേകം ചെയ്യുന്ന ഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു.
[പുറപ്പാട് 10-11, ലേവ്യർ 8, സങ്കീർത്തനങ്ങൾ 50]
— BIY INDIA ON —
🔸 Twitter: https://x.com/BiyIndia
ഇസ്രായേൽ ജനത്തെ വിട്ടയക്കാൻ ഫറവോ വീണ്ടും തയ്യാറാകാത്തതിനാൽ ബാധകൾ അയച്ചുകൊണ്ട് ഈജിപ്തിൽ കർത്താവ് അടയാളങ്ങളും അദ്ഭുതങ്ങളും വർധിപ്പിക്കുന്നു. ഏഴാം ബാധയായ കല്മഴ അവസാനിപ്പിച്ചാൽ ജനത്തെ വിട്ടയയ്ക്കാം എന്ന് ഫറവോ പറഞ്ഞെങ്കിലും ഫറവോയുടെ ഹൃദയം വീണ്ടും കഠിനമായി. ദൈവാരാധനയുടെ നിർദ്ദേശങ്ങളും അനുഷ്ഠാനവിധികളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 9, ലേവ്യർ 7, സങ്കീർത്തനങ്ങൾ 49]
— BIY INDIA ON —
🔸 Facebook: https://www.facebook.com/profile.php?id=61567061524479
ഇസ്രായേൽ ജനത്തെ വിട്ടയക്കാനുള്ള മോശയുടെ അഭ്യർത്ഥന അവഗണിക്കുന്ന ഫറവോയ്ക്കെതിരെ കർത്താവിൻ്റെ കരം പ്രവർത്തിക്കുന്നു. അദ്ഭുതങ്ങളും അടയാളങ്ങളും വർദ്ധിപ്പിച്ച് ഈജിപ്ത്ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.വടി സർപ്പമായി മാറുന്നതും നൈൽ നദിജലം രക്തമായിമാറുന്നതും, തവളകൾ, പേൻ, ഈച്ച ഇവയുടെ ബാധകൾ കണ്ടിട്ടും ഫറവോയുടെ മനസ്സ് മാറുന്നില്ല, അവൻ്റെ ഹൃദയം കഠിനമായി തുടരുന്നു. ഈ മഹാമാരികളുടെ പിന്നിലുള്ള സാഹചര്യവും ചരിത്രവും നമുക്ക് ഇന്ന് ശ്രവിക്കാം.
പുറപ്പാട് 8, ലേവ്യർ 6, സങ്കീർത്തനങ്ങൾ 48
— BIY INDIA ON —
🔸 Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
ഫറവോയുടെ പ്രതികൂല നിലപാട് മനസ്സിലാക്കിയ മോശയെ കർത്താവ് വീണ്ടും ഫറവോയുടെ പക്കലേയ്ക്കയക്കുന്നു. കർത്താവിൻ്റെ ശക്തമായ കരം ഈജിപ്തിനുമേൽ പതിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കുന്നു. ലേവ്യരുടെ വംശാവലിചരിത്രവും മുപ്പതാം ദിവസം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കാം.
പുറപ്പാട് 6-7, ലേവ്യർ 5, സങ്കീർത്തനങ്ങൾ 47
— BIY INDIA ON —
🔸 BIY Malyalam main website: https://www.biyindia.com/
മോശയും കർത്താവുമായുള്ള സംഭാഷണം തുടരുന്നു. മോശയുടെ സംശയങ്ങൾക്ക് കർത്താവു ആധികാരികമായി മറുപടി പറയുന്നതോടൊപ്പം സഹോദരൻ അഹറോനെയും മോശയ്ക്കു സഹായമായി നിയമിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ ഈജിപ്തിലേക്ക് മടങ്ങി അഹറോനോടൊപ്പം ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ. കാണുന്നു. കർത്താവു മോശയോടുപറഞ്ഞ വചനങ്ങൾ പ്രഖ്യാപിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ജനം വിശ്വസിക്കുന്നു.
പുറപ്പാട് 4-5, ലേവ്യർ 4, സങ്കീർത്തനങ്ങൾ 46
— BIY INDIA —
🔸Subscribe: https://www.youtube.com/@biy-malayalam
ഈജിപ്തിലെ അടിമത്തം മൂലം കഷ്ടപ്പെടുന്ന ഇസ്രായേല്യരുടെ നിലവിളി ശ്രവിച്ച ദൈവം അവരെ വിമോചിപ്പിക്കാനുള്ള ദൗത്യം മോശയെ ഏല്പിക്കുന്നു. ദൈവം മോശയോടുകൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പുനൽകുന്നു. കർത്താവിന് ബലിയർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇസ്രായേൽ ജനത്തിനും തലമുറകൾക്കുമായി നിർദ്ദേശിക്കുന്നതും ഇരുപത്തിയെട്ടാം ദിവസം നമുക്ക് ശ്രവിക്കാം.
പുറപ്പാട് 3, ലേവ്യർ 3-4, സങ്കീർത്തനങ്ങൾ 45
— BIY INDIA —
🔸Subscribe: https://www.youtube.com/@biy-malayalam
യാക്കോബും മക്കളും ഈജിപ്തിൽ എത്തിയശേഷമുള്ള ഇസ്രായേൽ ജനതയുടെ നാല് നൂറ്റാണ്ടുകളിലുണ്ടായ വർധനയും അവർ അനുഭവിച്ച അടിമത്തത്തിൻ്റെ കഷ്ടതകളും മോശയുടെ ജനനവും ജീവിതാരംഭവും പുറപ്പാട് പുസ്തകം ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു. അടിമത്തം മൂലമുള്ള ഇസ്രായേല്യരുടെ മുറവിളി ദൈവം ശ്രവിക്കുന്നു. പീഢനങ്ങൾക്കിടയിലും കൂടുതൽ മക്കളെകൊടുത്തു ദൈവം ഇസ്രായേല്യരെ അനുഗ്രഹിക്കുന്നു.
പുറപ്പാട് 1–2, ലേവ്യർ 1, സങ്കീർത്തനങ്ങൾ 44
— BIY INDIA —
🔸Instagram: https://www.instagram.com/biy.india/
Congratulations on completing the period of the Patriachs! Today, two of our team members join Daniel achan to explore the world of Egypt and Exodus. They discuss the common problems we encounter in this time period and how to understand in depth about the Divine covents.
— BIY INDIA —
🔸Youtube: https://www.youtube.com/@biy-malayalam
യാക്കോബ് തൻ്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ മക്കളെ അടുത്ത് വിളിച്ച് അവരെ അനുഗ്രഹിക്കുന്നതും യാക്കോബിൻ്റെ മരണവും സംസ്കാരവും, തുടർന്ന്, ജോസഫ് സഹോദരന്മാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതും പിന്നീട് ജോസഫിൻ്റെ മരണവും ഇരുപത്തിയാറാം ദിവസം നാം വായിക്കുന്നു. ജോബിൻ്റെ സഹനങ്ങൾക്കുശേഷം കർത്താവ് ജോബിനെ വളരെയധികം അനുഗ്രഹിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
ഉല്പത്തി 49-50: ജോബ് 41-42: സങ്കീർത്തനങ്ങൾ 17
— BIY INDIA —
🔸Twitter: https://x.com/BiyIndia
ഫറവോയുടെ കല്പനപ്രകാരം യാക്കോബിനും മക്കൾക്കും ഈജിപ്ത് നാട്ടിലെ മെച്ചപ്പെട്ട ഒരു പ്രദേശം അവകാശമായി നല്കുന്നു. ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ജോസഫ് ജനങ്ങൾക്ക് ധാന്യവും ഭക്ഷണവും നല്കുന്നു. യാക്കോബിൻ്റെ അന്ത്യാഭിലാഷം ജോസഫിനെ അറിയിക്കുന്നു. ജോസഫിൻ്റെ മക്കളായ എഫ്രായിമിനും മനാസ്സെയ്ക്കും യാക്കോബ് അനുഗ്രഹം നൽകുന്നു. ഇരുപത്തിയഞ്ചാം ദിവസം നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
ഉല്പത്തി 47–48, ജോബ് 39–40, സങ്കീർത്തനങ്ങൾ 16
— BIY INDIA —
🔸Facebook: https://www.facebook.com/profile.php?id=61567061524479
ജോസഫ് തൻ്റെ സഹോദരന്മാർക്കു സ്വയം വെളിപ്പെടുത്തുകയും പിതാവായ യാക്കോബിനെയും മറ്റു കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരാൻ സഹോദരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതനുസരിച്ച് യാക്കോബും കുടുംബവും ഈജിപ്തിലെത്തി ജോസഫിനെ കാണുന്നു. തനിക്കു സംഭവിച്ചതെല്ലാം ദൈവത്തിൻ്റെ പദ്ധതിയാണെന്നു പറഞ്ഞ് സഹോദരന്മാരെ ആശ്വസിപ്പിക്കുന്ന ജോസഫിൻ്റെ മഹനീയ മാതൃക ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നത് ഇന്ന് നമുക്ക് ശ്രവിക്കാം.
ഉല്പത്തി 45-46: ജോബ് 37-38 : സുഭാഷിതങ്ങൾ 4: 20 -27
— BIY INDIA —
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
ബെഞ്ചമിനുമായിഈജിപ്തിലേക്ക് എത്തിയ സഹോദരന്മാരെ ജോസഫ് വീണ്ടും പരീക്ഷിക്കുന്നു. ആശയക്കുഴപ്പത്തിലായ സഹോദരന്മാർ, ബെഞ്ചമിനെക്കൂടാതെ യാക്കോബിൻ്റെ അടുത്തേക്ക് തിരികെ ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ ജോസഫിനെ ബോധ്യപ്പെടുത്തുന്നു. ബെഞ്ചമിനു പകരം അടിമയാകാൻ യൂദാ തയ്യാറാകുന്ന സാഹചര്യം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.
ഉല്പത്തി 43–44, ജോബ് 35–36, സുഭാഷിതങ്ങൾ 4:10-19
— BIY INDIA ON —
🔸BIY Malyalam main website: https://www.biyindia.com/
കാരാഗൃഹ വാസത്തിൽ നിന്ന് ഈജിപ്തിൻ്റെ മേലധികാരിയായി ജോസഫ് ഉയർത്തപ്പെടുന്നതും ക്ഷാമകാലം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതും സ്വന്തം സഹോദരന്മാരെ തിരിച്ചറിയുന്നതും ഇരുപത്തിരണ്ടാം ദിവസം നാം വായിക്കുന്നു. നമ്മുടെ നന്മ പ്രവർത്തികൾക്ക് തീർച്ചയായും പ്രതിഫലം ലഭിക്കുമെന്നുള്ള സന്ദേശവും ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
ഉല്പത്തി 41-42, ജോബ് 33-34 : സുഭാഷിതങ്ങൾ 4 : 1-9
— BIY INDIA ON —
🔸Subscribe: https://www.youtube.com/@biy-malayalam
പൊത്തിഫറിന് വിൽക്കപ്പെട്ട ജോസഫ് കാരാഗൃഹത്തിലടക്കപ്പെടുന്ന സാഹചര്യങ്ങളും സഹതടവുകാരുടെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നതും ഇരുപത്തിയൊന്നാം ദിവസം നാം വായിക്കുന്നു. ദൈവതിരുമുൻപിൽ ശുദ്ധിയുള്ളവനായി ജീവിച്ച ജോസഫ് നേരിട്ട പ്രതിസന്ധികളിൽ ജോസഫിനൊപ്പം ദൈവം കൂടെയുണ്ടായിരുന്നു എന്ന വചനഭാഗവും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
ഉല്പത്തി 39-40: ജോബ് 31–32: സുഭാഷിതങ്ങൾ 3:33-35
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
യാക്കോബിൻ്റെ മകനായ യൂദായുടെ ജീവിതകാലത്തെ വിവിധ സന്ദർഭങ്ങളും യൂദായുടെ ബലഹീനതകളുടെ അനന്തര ഫലങ്ങളും ഇരുപതാം ദിവസം നാം ശ്രവിക്കുന്നു. ബലഹീനതകളുടെ മധ്യത്തിലും യൂദായും മക്കളും യേശുവിൻ്റെ വംശപരമ്പരയിലെ കണ്ണികളായി മാറിയ യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[ഉല്പത്തി 38 ജോബ് 29–30 സുഭാഷിതങ്ങൾ 3:28-32]
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
യാക്കോബിൻ്റെ പ്രിയപുത്രനായ ജോസഫിനോടുള്ള വൈരാഗ്യം മൂലം സ്വന്തം സഹോദരന്മാർ തന്നെ മിദിയാൻകാരായ കച്ചവടക്കാർക്ക് ജോസഫിനെ വിൽക്കുന്നു. അവർ പിന്നീട് ഈജിപ്തിലെ ഫറവോയുടെ കാവൽപ്പടനായകനായ പൊത്തിഫറിന് വിൽക്കുന്നു. പൂർവപിതാവായ ജോസഫിൻ്റെ ചരിത്രത്തിൻ്റെ ആദ്യഭാഗം പത്തൊൻപതാം ദിവസം ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
[ഉല്പത്തി 37 ജോബ് 27–28 സുഭാഷിതങ്ങൾ 3:25-27]
— BIY INDIA —
🔸Subscribe: https://www.youtube.com/@biy-malayalam
ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ചു യാക്കോബ് കുടുംബത്തോടൊപ്പം ബേഥേലിൽ പോയി പാർത്തു. യാക്കോബ് ഇനിമേൽ ഇസ്രായേൽ എന്നറിയപ്പെടുമെന്നും അവനിൽ നിന്ന് പുറപ്പെടുന്ന ജനതതികളെ അനുഗ്രഹിക്കുമെന്നും ദൈവം അരുളിച്ചെയ്യുന്നു. റാഹേലിൻ്റെയും ഇസഹാക്കിൻ്റെയും മരണവും ഏസാവിൻ്റെ വംശാവലിചരിത്രവും പതിനെട്ടാം ദിവസത്തെ വചന വായനയിൽ നമുക്ക് ശ്രവിക്കാം.
[ഉല്പത്തി 35-36 ജോബ് 25–26 സുഭാഷിതങ്ങൾ 3:19-24]
— BIY INDIA ON —
🔸 Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം യാക്കോബും ഏസാവും കണ്ടു മുട്ടുന്നു.യാക്കോബ് ഭയപ്പെട്ടതിനു വിപരീതമായി ഏസാവ് യാക്കോബിനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. ഷെക്കേം പട്ടണത്തിൽ യാക്കോബും മക്കളും നേരിടുന്ന പ്രതിസന്ധികളും മക്കൾ ചെയ്യുന്ന പ്രതികാരവും പതിനേഴാം ദിവസം നാം വായിക്കുന്നു.
[ഉല്പത്തി 33-34 ജോബ് 23–24 സുഭാഷിതങ്ങൾ 3:13-18]
— BIY INDIA ON —
🔸BIY Malyalam main website: https://www.biyindia.com/
ഇരുപതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് യാക്കോബ് തൻ്റെ ഭാര്യമാരും മക്കളും, പരിചാരകരും, സർവ്വസമ്പത്തുമായി ഹാരാനിൽ ലാബാൻ്റെ പക്കൽ നിന്നും ഒളിച്ചോടുന്നതും വഴിമധ്യേ ദൈവദൂതനുമായി യാക്കോബ് മല്പിടുത്തം നടത്തുന്നതും അനുഗ്രഹിക്കപ്പെടുന്നതും തുടർസംഭവങ്ങളും പതിനാറാം ദിവസം നാം വായിക്കുന്നു. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് പരിഹാരം അനുഷ്ഠിക്കേണ്ടതിൻ്റെ ആവശ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[ഉല്പത്തി 31-32 ജോബ് 21–22 സുഭാഷിതങ്ങൾ 3:9-12]
— BIY INDIA ON —
🔸Twitter: https://x.com/BiyIndia
ഏസാവിനെ വഞ്ചിച്ച് പലായനം ചെയ്ത യാക്കോബ് ഹാരാനിലെത്തി ലാബാൻ്റെ ഭവനത്തിൽ ദീർഘകാലം പാർക്കുന്നതും ലാബാനു വേണ്ടി വേലചെയ്തു സമ്പത്തുണ്ടാക്കുന്നതും ലാബാൻ്റെ മക്കളായ ലെയയെയും റാഹേലിനെയും ഭാര്യമാരാക്കി ജീവിതം നയിക്കുന്നതും നാം പതിനഞ്ചാം ദിവസം വായിക്കുന്നു. സഹോദരനെ വഞ്ചിച്ച യാക്കോബിനെ ലാബാൻ വഞ്ചിക്കുന്നതും മുൻ തലമുറയിലെ തെറ്റുകൾ യാക്കോബിൻ്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA LINKS—
🔸BIY മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
കടിഞ്ഞൂലാവകാശം നിസ്സാരമായി നഷ്ടപ്പെടുത്തിയ ഏസാവ് യാക്കോബിനാൽ വഞ്ചിക്കപ്പെടുന്നതും പിതാവായ ഇസഹാക്കിൽ നിന്നുള്ള അനുഗ്രഹവും കൈപറ്റി യാക്കോബ് ഹാരാനിലേക്കു പാലായനം ചെയ്യുന്നതും വഴിമധ്യേ ദൈവമായ കർത്താവിൻ്റെ സാന്നിധ്യവും അനുഗ്രഹവും സ്വപ്നത്തിലൂടെ അനുഭവിക്കുന്നതും പതിനാലാം ദിവസം നാം ശ്രവിക്കുന്നു. ദൈവസാന്നിധ്യം മനസ്സിലാക്കാൻ കഴിയാതെ ജോബ് വിലാപങ്ങൾ തുടരുന്നതും ഇന്നത്തെ വായനയിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.\
— BIY INDIA LINKS—
🔸BIY India website: https://www.biyindia.com/
ഇസഹാക്കിൻ്റെയും റബേക്കായുടെയും മക്കൾ ഏസാവിൻ്റെയും യാക്കോബിൻ്റെയും ജനനവും നിസ്സാരമായകാര്യങ്ങൾക്കു വേണ്ടി വിലപ്പെട്ട കടിഞ്ഞൂലവകാശം ഏസാവ് നഷ്ടപ്പെടുത്തുന്നതും നാം പതിമൂന്നാം ദിവസം വായിക്കുന്നു. ഭൂമിയിലെ എല്ലാ ജനതകളും നിൻ്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്ന് കർത്താവ് ഇസഹാക്കിനു പ്രത്യക്ഷപ്പെട്ട് വാഗ്ദാനം നല്കുന്നതും ഇസഹാക്കിൻ്റെ ജീവിതത്തിൽ ദൈവത്തിൻ്റെ അനുഗ്രഹം അനുഭവിക്കുന്നതും നാം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കുന്നു.
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
അബ്രാഹം തൻ്റെ മകനായ ഇസഹാക്കിന് സ്വന്തം ചാർച്ചക്കാരുടെ ഇടയിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്താൻ ഭൃത്യനെ അയക്കുന്നതും ദൈവപരിപാലനയിൽ ദൗത്യം വിജയകരമാകുന്നതും പന്ത്രണ്ടാം ദിവസം നാം വായിക്കുന്നു. സത്ജന സമ്പർക്കങ്ങൾ മനുഷ്യജീവിതത്തിൽ ഗുണപരമായ സ്ഥാനം വഹിക്കുന്നു. ഒപ്പം, സാത്താൻ്റെ പരീക്ഷണങ്ങളെ നേരിടുന്ന ജോബ് താൻ നീതിമാനാണെന്ന് തെളിയിക്കാമെന്ന് ന്യായവാദം പറഞ്ഞു വിലപിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
തൻ്റെ ഏക മകനെ ഒരു ദഹനബലിയായി അർപ്പിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നതിനോട് അബ്രാഹം പൂർണ്ണമായി അനുസരിക്കുന്നതും തുടർന്ന് ദൈവം അബ്രാഹത്തെ അനുഗ്രഹിക്കുന്നതും പതിനൊന്നാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു . അബ്രാഹത്തിനു ദൈവം നൽകിയ ഈ പരീക്ഷണത്തിൻ്റെ പശ്ചാത്തലവും ദൈവനീതിക്കു നേരെയുള്ള വെല്ലുവിളികളും ബലഹീനതകളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA ON —
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
അബ്രാഹം ഗെരാറിൽ പ്രവാസിയായിക്കഴിയുമ്പോൾ രാജാവായ അബിമെലക്കിൽ നിന്നുണ്ടായ ദുരനുഭവങ്ങളും പിന്നീട് അബിമെലക്കുമായി ബേർഷെബായിൽവച്ച് ഉടമ്പടിയുണ്ടാക്കുന്നതും പത്താം ദിവസം നാം വായിക്കുന്നു. കർത്താവിൻ്റെ വാഗ്ദാനപ്രകാരമുള്ള ഇസഹാക്കിൻ്റെ ജനനവും പിന്നീട് സാറായുടെ നിർബന്ധത്തിനു വഴങ്ങി ഹാഗാറിനെയും, മകൻ ഇസ്മായേലിനെയും അബ്രാഹം ഇറക്കിവിടുന്നതും അവർ ദൈവദൂതന്മാരുടെ സംരക്ഷണയിൽ മരുഭൂമിയിൽ പാർക്കുന്നതും നമുക്ക് ശ്രവിക്കാം.
— BIY INDIA LINKS—
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
സോദോം - ഗൊമോറാ നശിപ്പിക്കുന്നതിന് മുൻപ് ദൈവം അബ്രാഹമിനെ സന്ദർശിക്കുന്നതും സാറാ ഒരു പുത്രനു ജന്മം കൊടുക്കുമെന്ന് അരുൾ ചെയ്യുന്നതും, സോദോമിനും ഗൊമോറയ്ക്കും വേണ്ടി അബ്രാഹം ദൈവത്തോടു മാധ്യസ്ഥം യാചിക്കുന്നതും ഒൻപതാം എപ്പിസോഡിൽ നാം വായിക്കുന്നു. ഒരു ദേശത്തിൻ്റെ ഫലഭൂയിഷ്ഠത മാത്രം നോക്കി ലോത്ത് തിരഞ്ഞെടുത്ത സോദോം-ഗൊമോറാ പാപത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നശിപ്പിക്കപ്പെടുന്നതും ലോത്തിൻ്റെ കുടുംബം അധാർമ്മികതയിൽ നിന്ന് മോചനം ലഭിക്കാതെ ദുരന്തങ്ങളിൽ തുടരുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA ON —
🔸Facebook: https://www.facebook.com/profile.php?id=61567061524479
ദൈവത്തോട് കാട്ടിയ അവിശ്വസ്തതയ്ക്കും അനുസരണക്കേടിനും വലിയവില കൊടുക്കേണ്ടിവന്ന അബ്രാഹവുമായി കർത്താവ് ശാശ്വത ഉടമ്പടി സ്ഥാപിക്കുന്നതും ഉടമ്പടിയുടെ അടയാളമായി പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യപ്പെടണമെന്ന് കർത്താവു അരുൾചെയ്യുന്നതും എട്ടാം ദിവസത്തിൽ നമ്മൾ ശ്രവിക്കുന്നു. വിശ്വസ്തനായ ദൈവം നമ്മുടെ കുറവുകൾ പരിഹരിച്ചും തെറ്റിനെക്കുറിച്ചു പശ്ചാത്താപം ഉളവാക്കിയിയും പ്രായശ്ചിത്തം ചെയ്യിച്ചും രക്ഷയുടെ വഴിയിലേക്കു നമ്മെ നയിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
അബ്രഹാമിന് കർത്താവിൻ്റെ അരുളപ്പാടു ലഭിക്കുന്നതും അബ്രഹാമുമായി കർത്താവ് ഒരു നിത്യ ഉടമ്പടിയിൽ ഏർപ്പെടുന്നതും ഏഴാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു. കർത്താവിൻ്റെ വെളിപ്പെടുത്തലിലുള്ള വിശ്വാസം മൂലം അബ്രഹാമിന് നീതീകരണം ലഭിക്കുന്നതും ഭാവിയിൽ അബ്രഹാമിൻ്റെ സന്തതി പരമ്പരയ്ക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കർത്താവ് വെളിപ്പെടുത്തുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
— BIY INDIA —
🔸Website: https://www.biyindia.com/
ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ച് അബ്രാമിൻ്റെ കാനാൻ ദേശത്തേക്കുള്ള യാത്രയും ദൈവാശ്രയത്തിൻ്റെ കുറവുമൂലമുണ്ടായ അനുബന്ധ സംഭവങ്ങളും ആറാം എപ്പിസോഡിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. അതോടൊപ്പം ജോബിൻ്റെ ജീവിതത്തിലെ സാത്താൻ്റെ പരീക്ഷണങ്ങളും ജോബിൻ്റെ പ്രതികരണങ്ങളുടെ തുടക്കവും നമുക്ക് ശ്രദ്ധാപൂർവ്വം ശ്രവിക്കാം
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
🔸Facebook: https://www.facebook.com/profile.php?id=61567061524479
🔸Twitter: https://x.com/BiyIndia
🔸Instagram: https://www.instagram.com/biy.india/
🔸Subscribe: https://www.youtube.com/@biy-malayalam
താങ്കൾ പുരാതനലോക കാലഘട്ടം പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ! പൂർവപിതാക്കന്മാർ എന്ന കാലഘട്ടത്തിലൂടെ നാം യാത്ര ചെയ്യുന്നതിന് മുൻപ്, ഞങ്ങളുടെ രണ്ട് ടീമംഗങ്ങൾ ഡാനിയേൽ അച്ചനുമായി ഒരു ചർച്ചയിൽ ഏർപ്പെടുന്നു. ഈ കാലഘട്ടത്തിൽ നാം വായിക്കുന്ന ഉല്പത്തി 12 മുതൽ 50 വരെയുള്ള അദ്ധ്യായങ്ങളിൽ ഉണ്ടാകാവുന്ന സംശയങ്ങൾ തീർക്കുകയും അത് ഉല്പത്തിയിലെ ആദ്യ 11 അദ്ധ്യായങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും, ദൈവികഉടമ്പടികളിലൂടെ മനുഷ്യരാശിയെ വീണ്ടെടുക്കാനുള്ള ദൈവത്തിൻ്റെ പദ്ധതി വെളിപ്പെടുത്തുന്നതെങ്ങനെയെന്നും സംസാരിക്കുന്നു.
Congratulations! You have completed the Early World period! As we journey into the Patriarchs period, two of our team members join Fr. Daniel to set the scene for us on this discussion show. They clear their doubts on the themes of Genesis 12-50 and talk about how it differs from the first 11 chapters of Genesis, and how it slowly reveals God's plan to redeem mankind especially focussing on the Divine covenants that are revealed to us in this time period.
— BIY INDIA LINKS—
🔸Also listen on Spotify: https://open.spotify.com/episode/5tEsNC373eiucpIJ9qDjwS
🔸Also listen on Apple Podcasts: https://podcasts.apple.com/in/podcast/the-bible-in-a-year-malayalam/id1787179397
🔸BIY Malyalam main website: https://biyindia.com
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
🔸Facebook: https://www.facebook.com/profile.php?id=61567061524479
🔸Twitter: https://x.com/BiyIndia
🔸Instagram: https://www.instagram.com/biy.india/
🔸Subscribe: https://www.youtube.com/@biy-malayalam
അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ പരാജയവും ഭാഷകൾ ഭിന്നിച്ചു മനുഷ്യർ ചിതറിക്കപ്പെടുന്നതിൻ്റെ ചരിത്രവും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
മഹാ പ്രളയത്തിലൂടെ മനുഷ്യകുലത്തെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റി നോഹയിലൂടെ പുതിയ ജനതതി ഉത്ഭവിപ്പിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകൾക്കു നടുവിലും ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ പങ്കാളികളാകാൻ ഇന്ദ്രിയങ്ങളുടെ വിശുദ്ധി പാലിച്ച് ദൈവത്തെ പ്രസാദിപ്പിക്കാനുള്ള സന്ദേശവും നാലാം എപ്പിസോഡിൽ, ഡാനിയേലച്ചൻ വിശദീകരിക്കുന്നു.
🔸BIYM on YouTube: https://www.youtube.com/@biy-malayalam
ഭൂമിയിൽ മനുഷ്യൻ്റെ ദുഷ്ടത വർധിച്ചത് കണ്ട് കർത്താവിൻ്റെ ഹൃദയം വേദനിച്ചു. ഒരു പ്രളയത്തിലൂടെ മനുഷ്യനെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാൻ ദൈവം തീരുമാനിക്കുന്നു. നീതിമാനായ നോഹയിലൂടെ പുതിയൊരു ജനതയ്ക്കു രൂപം കൊടുക്കാനുള്ള ദൈവിക പദ്ധതിയുടെ സൂചനയും നാം മൂന്നാം എപ്പിസോഡിൽ ശ്രവിക്കുന്നു.
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
🔸Facebook: https://www.facebook.com/profile.php?id=61567061524479
🔸Twitter: https://x.com/BiyIndia
🔸Instagram: https://www.instagram.com/biy.india/
🔸Subscribe: https://www.youtube.com/@biy-malayalam
രണ്ടാം എപ്പിസോഡിൽ, മനുഷ്യ ജീവിതത്തിൽ സാത്താൻ്റെ ഇടപെടലുകളും പാപം മൂലം മനുഷ്യനുണ്ടായ വീഴ്ചയും കഷ്ട നഷ്ടങ്ങളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. പാപാവസ്ഥയിൽ നിൽക്കുന്ന മനുഷ്യന് രക്ഷകനെ വാഗ്ദാനം ചെയ്യുന്ന പ്രത്യാശയുടെ സൂചനയും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം.
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Bible in a year മലയാളം പോഡ്കാസ്റ്റിൻ്റെ ഒന്നാം ദിവസത്തിലേക്ക്
ഹാർദ്ദവമായ സ്വാഗതം!
ഉല്പത്തി ഒന്നും രണ്ടും അദ്ധ്യായങ്ങളും പത്തൊൻപതാം സങ്കീർത്തനവും
വായിച്ചു കൊണ്ട് Fr. Daniel Poovannathil നൊപ്പമുള്ള നമ്മുടെ ഒരു
വർഷത്തെ ബൈബിൾ തീർത്ഥാടനം ആരംഭിക്കുന്നു. പ്രപഞ്ചത്തിൻ്റെ
ഉത്ഭവവും മനുഷ്യസൃഷ്ടിയും, ദൈവിക പദ്ധതിയിൽ മനുഷ്യനുള്ള
സ്ഥാനവും, ത്രിയേക ദൈവത്തിൻ്റെ കൂട്ടായ്മയിലേക്ക് നമ്മെ
വിളിക്കുന്നതും ഡാനിയേലച്ചൻ വിശദീകരിക്കുന്നു.
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Welcome to the official start of the Bible in a Year മലയാളം Podcast! We'll begin reading the Bible in the episode "ദിവസം 1: ആരംഭം", but before we dive into scripture, two of our team members join Fr. Daniel to lay out the context for the Early World period (Genesis 1-11). They discuss the type of scripture we'll encounter (Hebrew poetry) and how that affects our understanding of the Word. This episode is not part of the 365 day reading plan, but is important to help understand the readings from this period.
1.1.2025 മുതൽ ആരംഭിക്കുന്നു!
Our very first trailer is here! This will give you a sneak peek into the first few episodes of the The Bible in a Year - മലയാളം hosted by Fr. Daniel Poovannathil. Delve into the depths of scripture like never before using the Great Adventure Bible Timeline by Jeff Cavins. Download the reading plan in both English and Malayalam on: https://biyindia.com/malayalam
Daniel achan gives us a 'special class' to prepare for the 'The Bible in a Year - മലയാളം podcast. Here are a few tips and suggestions in preparation for the podcast which starts on 1.1.25... All those who are interested in taking part in the podcast, please share it with all your friends and loved ones too so that you can take part as a family/community/parish/friends group!
Register to get certificates signed by Daniel achan: https://www.biyindia.com/registration
En liten tjänst av I'm With Friends. Finns även på engelska.